ഇരുപത്തിയഞ്ചാം തീയതി വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങൾ നടന്നു വരികെ 10 പവൻ ആഭരണവുമായി പ്രതിശ്രുത വധു കാമുകനോടൊപ്പം നാടുവിട്ടു.
അമ്പലത്തറ: പ്രതിശ്രുത വധു വിവാഹത്തിനായി വാങ്ങിയ ആ ഭരണങ്ങളുമായി കാമുകനോടൊ പ്പം നാടുവിട്ടു.
ഈ മാസം ഇരുപത്തിയഞ്ചിന് വിവാഹം നിശ്ചയിച്ച പുല്ലൂർ പൊ ള്ളക്കടയിലെ ആ ലിങ്കൽ വീട്ടിൽ ശ്രീധരന്റെ മകൾ കെ.അഞ്ജ ലി(21 )യാണ് പത്തുപവന്റെ സ്വർണ്ണാ ഭരണങ്ങളുമായി നാടു വിട്ടത്. ഇന്നലെ ഉച്ചക്ക് ഒന്നര മ ണിയോടെ സുഹൃത്തിനെ കാണാ നുണ്ടെന്നും പറഞ്ഞ് വീട്ടിൽ നി ന്നും ഇറങ്ങിയ അഞ്ജലി പിന്നീട് തിരിച്ചെത്തിയില്ല. മൊ ബൈൽഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയി ലായിരുന്നു.വീട്ടിൽ പരിശോ ധിച്ചപ്പോഴാണ് വിവാഹ ത്തിനാ യി വാങ്ങിവെച്ച പത്ത് പവന്റെ സ്വർണ്ണാഭരണങ്ങളും കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് പിതാവ് ശ്രീധരൻ അമ്പലത്തറ പോലീ സിൽ പരാതി നൽകി. പോ ലീ സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്ത ഞായറാഴ്ച ഉദുമയിലെ ഒരു യുവാവുമായാണ് അഞ്ജലിയുടെ വിവാഹം നട ക്കേണ്ടിയിരുന്നത്. പോലീസ് നട ത്തിയ അന്വേഷണത്തിലാണ് അഞ്ജലി കൊളത്തൂർ സ്വദേശിയാ യ കാമുകനോടൊപ്പം നാടു വിട്ട തായി സൂചന ലഭിച്ചത്.