കൊവിഡ് വാക്സിന് പാഴാക്കിക്കളഞ്ഞ് സംസ്ഥാനങ്ങള്‍; പത്തുകോടിയില്‍ ഉപയോഗശൂന്യമാക്കിക്കളഞ്ഞത് 44 ലക്ഷത്തിലധികം ഡോസുകള്‍
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച കൊവിഡ് വാക്സിനില്‍ 23 ശതമാനം വാക്സിന് പാഴാക്കിക്കളഞ്ഞെന്ന് വിവരാവകാശ രേഖകള്‍.
രാജ്യത്ത് വാക്സിന്‍ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രേഖകള്‍ പുറത്തുവന്നത്.ഏറ്റവും കൂടുതല്‍ വാക്സിന് പാഴാക്കിക്കളഞ്ഞ സംസ്ഥാനം തമിഴ്നാടാണ്. 12.10 ശതമാനം വാക്സിനാണ് തമിഴ്നാട് പാഴാക്കിക്കളഞ്ഞത്. ഹരിയാന 9.74, പഞ്ചാബ് 8.12 മണിപ്പൂര്‍ 7.8, തെലങ്കാന 7.55 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.
ഏപ്രില്‍ 11 വരെ സംസ്ഥാനങ്ങള്‍ ഉപയോഗിച്ച 10 കോടി ഡോസുകളില്‍ 44 ലക്ഷത്തിലധികം ഡോസുകള്‍ പാഴായതായി വിവരാവകാശ രേഖകള്‍ പറയുന്നു
കേരളം, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറം, ഗോവ, ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപ്, ലക്ഷദ്വീപ് എന്നിവയാണ് ഏറ്റവും കുറവ് പാഴാക്കിയ സംസ്ഥാനങ്ങള്‍.
അതേസമയം, കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ 18 വയസ് കഴിഞ്ഞ എല്ലാവര്ക്കും മേയ് ഒന്ന് മുതല്‍
വാക്സിന് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് വാക്സിനുകളില്‍ രാജ്യം ദൗര്‍ലഭ്യം നേരിടുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.