എം കെ റാസിഖിന് വീട് പണിയാനുള്ള
എല്ലാ വിധ സംരക്ഷണവും നല്‍കും: യൂത്ത് ലീഗ്
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തെരഞ്ഞടുപ്പ് ഫണ്ട് നല്‍കാത്തതിന് തറ പൊളിച്ച് കൊടിനാട്ടിയ എം.കെ റാസിഖിൻ്റെ വീട് പണി പൂര്‍ത്തിയാക്കുന്നതിന് എല്ലാ പിന്തുണയും നല്‍കുമെന്ന് യൂത്ത് ലീഗ് ജില്ലാ ജന. സെക്രട്ടറി ടി.ഡി കബീര്‍.
എം.കെ റാസിഖിന്റെ ഡി.വൈ.എഫ് എഫ് പ്രവര്‍ത്തകര്‍ പൊളിച്ച തറ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ വീട് കെട്ടി നല്കുമ്പോള്, ഡി.വൈ.എഫ്.ഐകാര്‍ തറ പൊളിക്കുകയാണ്. ഡി.വൈ.എഫ്.ഐക്കാരുടെ തോന്നിവാസം പുറത്ത് അറിഞ്ഞപ്പോള്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് നിര്‍മാണത്തിന് സ്റ്റോപ് മെമ്മോ നല്‍കിയിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും കബീര്‍ കൂട്ടി ചേര്‍ത്തു. ഇത്തരം തെമ്മാടി കൂട്ടങ്ങളെ നിലക്ക് നിര്‍ത്താന്‍ ഡിവൈഎഫ്ഐ നേതൃത്വം തയ്യാറാവണം.
കബീറിനെ കൂടാതെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, വനിത ലീഗ് ഭാരവാഹികളായ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് കൊത്തിക്കാല്‍, കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് ആക്ടിങ് പ്രസിഡണ്ട് ഷംസു ആവിയില്‍, ജനറല്‍ സെക്രട്ടറി ആസിഫ് ബല്ല, വൈസ് പ്രസിഡണ്ട് നദീര്‍ കൊത്തിക്കാല്‍, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷാനവാസ്, പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ചിത്താരി, സെക്രട്ടറി സി.പി.റഹ്മാന്, അഷറഫ് ബനാന, സലിം ബാരിക്കാട്, ബഷീര്‍ ചിത്താരി,
ഇബ്റാഹീം, അജാനൂര്‍ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് സി.കുഞ്ഞാമിന, കദീജ, നസീം ഫരീദ, സഫിയ ഹുസ്സൈന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.