ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ജീവനക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞ യുവാവിനെ പോലീസ് തിരയുന്നു
കാസർകോട്: വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയുടെ സ്വർണമാല കവർന്നു. അടുക്കത്ത് വയൽ ഫിഷറീസ് കോളനിയിലെ അഞ്ജിതയുടെ ഒരുവൻ മാലയാണ്
വഴി യാത്രികൻ കവർന്നത്. കാസർഗോഡ് കല്യാൺ സിൽക്സിൽ ജീവനക്കാരിയാണ് യുവതി കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴരയോടെയാണ് സംഭവം കാസർഗോഡ് അശ്വിനി നഗറിൽ എത്തിയപ്പോൾ എതിരെ വന്ന യുവാവ് മാല പൊട്ടിച്ച് ഓടുകയായിരുന്നു റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തതിനാൽ വാഹനങ്ങളുടെ വെളിച്ചം മാത്രമേ ഈ സമയത്ത് ഉണ്ടായിരുന്നുള്ളൂ
പിങ്ക് ഷർട്ടും പാൻസും ധരിച്ച യുവാവിനെ കണ്ടാൽ അറിയാം എന്ന് യുവതി പറയുന്നു. മാല പൊട്ടിക്കുന്ന സമയത്ത് യുവാവ് മുഖത്ത് ടവൽ ധരിച്ച നിലയിലായിരുന്നു
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്