ചിറ്റാരിക്കാല്‍: വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. തായന്നൂര്‍ കണ്ണിക്കുന്നിലെ എം.വി അഞ്ജന ജീവനൊടുക്കിയ സംഭവത്തില്‍ മാത്തില്‍ ഗുരുദേവ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കുറുക്കൂട്ടി ലക്ഷം വീട് കോളനിയിലെ രാജേഷിനെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തത്. ഗുരുദേവ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇതിനുമുമ്പും രാജേഷ് അഞ്ജനയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താറുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇക്കാരണത്താലാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായതൊടെയാണ് രാജേഷിനെതിരെ കേസെടുത്തത്. രാജേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്.