ഡി.വൈ.എഫ്.ഐ. കൊടി നാട്ടിയ സംഭവം: വീട് നിര്‍മാണം നിര്‍ത്താന്‍ പഞ്ചായത്തിന്റെ ഉത്തരവ്
കാഞ്ഞങ്ങാട്: അജാനൂർ ഇട്ടമ്മൽ ചാലിയം നായിൽ പ്രദേശത്ത് നിർമാണത്തിലിരുന്ന വീടിൻറ തറപൊളിച്ച് ഡി.വൈ.എഫ്.ഐ. കൊടി നാട്ടിയ സംഭവം വിവാദമാ യിരിക്കെ നിർമാണം നിർത്തിവെ ക്കാൻ പഞ്ചായത്തിന്റെ ഉത്തര വ്. 2018-ലെ പുതുക്കിയ നെൽ വയൽ തണ്ണീർത്തട നിയമപ്രകാരം 120 ചതുരശ്രമീറ്റർ വിസ്തീർ ണത്തിൽ താഴെയുള്ള വീട് നിർ മിക്കാൻ പഞ്ചായത്ത് അനുമതി നൽകിയിരുന്നു. എന്നാൽ വഴി അനധികൃതമായി മണ്ണിട്ട് നികത്തി യതായി പരാതി കിട്ടിയെന്നും അതിനാൽ നിർമാണം നിർത്ത ണമെന്നുമാണ് അജാനൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സ്ഥലമു
ടമ വി.എം.റാസിഖിന് നൽകിയ നോട്ടീസിൽ പറയുന്നത്.
ഏപ്രിൽ 15-നാണ് കൊടി നാ ട്ടിയത്. വയൽഭൂമിയിൽ അനധി കൃത നിർമാണമെന്നു പറഞ്ഞായി രുന്നു കൊടിനാട്ടൽ. എന്നാൽ തി രഞ്ഞെടുപ്പ് ഫണ്ട് നൽകാത്തതിൻ്റെ വിരോധം തീർത്തതാണെന്ന് സ്ഥലമുടമയും ആരോപിച്ചിരുന്നു.