ചാരായക്കേസിൽ 20 വർഷം മുങ്ങി നടന്ന പ്രതി പിടിയിൽ
കാഞ്ഞങ്ങാട്: കർണാടക യിൽ നിന്ന് ചാരായ പാക്കറ്റു കൾ കടത്തി പിടിയിലായ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി യ പ്രതി 20 വർഷത്തിനു ശേ ഷം വീണ്ടും പിടിയിൽ. തില്ല കേരി കാവുംപാടി സ്വദേശി അബ്ദുല്ല കുട്ടിയുടെ മകൻ കെ ഫൈസൽ(40) ആണ് ഹോസ്ദുർഗ് പോലീസിന്റെ പിടിയിലായത്.
2001 ൽ കർണാടകയിൽ നി ന്ന് ചാക്കിൽ നിറച്ച പാക്കറ്റ് ചാരായം(മൂലവെട്ടി കടത്തി കൊണ്ടു വരവെ കാഞ്ഞങ്ങാട് വെച്ച് ഹോസ്ദുർഗ് പോ ലീസിന്റെ പിടിയിലായത് ഫൈ സൽ കോടതിയിൽ നിന്ന് ജാ മ്യത്തിലിറങ്ങി മുങ്ങുകയായി രുന്നു. കാഞ്ഞങ്ങാട് ഡി വൈ എസ് പി യുടെ സ്പെഷ്യൽ സ്ക്വാഡാണ്
പിടികൂടിയത്. കർണാട കയിൽ ചാരായം നിരോധിക്കു ന്നതിനു മുമ്പ് കേരളത്തി ലേക്ക് വൻ തോതിൽ പാക്കറ്റ് ചാരായം (മൂലവെട്ടി വൻ തോതിൽ കടത്തി കൊണ്ടു വന്ന് നിരവധിപേർ പിടിയിലാ യ തിന് നൂറ് കണക്കിന് കേസുകൾ ഉണ്ടായിരുന്നു. ഇതിൽ പലരും ജയിൽശിക്ഷ കഴിഞ്ഞ് വർഷങ്ങളായി.