ഇരുപതിലധികം കവര്‍ച്ച കേസുകളിലെ പ്രതികൾ ഇപ്പോഴും കാണാമറയത്.നോക്കുകുത്തികളായി സി സി ടി വികൾ
കാഞ്ഞങ്ങാട്: നഗരത്തിലും പരിസര പ്രദേശങ്ങളിലും കവര്‍ച്ച കേസുകള്‍ വര്‍ധിക്കുമ്ബോഴും കുറ്റവാളികളെ പിടികൂടാനാകാതെ പൊലീസ് വട്ടം തിരിയുന്നു . മാസങ്ങൾക്കിടയിൽ ഇരുപതിലധികം കവര്‍ച്ചയാണ് കാഞ്ഞങ്ങാടും പരിസരങ്ങളിലുമായി ഉണ്ടായത് . നഗര പ്രദേശത്ത് പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണത്തിനിറങ്ങുന്നത്. പോലീസിന്റെ കൃത്യമായ പെട്രോളിംഗ് ഇല്ലാ ത്തതാണ് കവർച്ചക്കാർക്ക് കാര്യങ്ങൾ എളുപ്പമാകുന്നതെന്നാണ് വ്യാപാരികൾ പറയുന്നത് , ഈ അടുത്തു ഉണ്ടായ കവർച്ച കേസുകളിലെ കുറ്റവാളികളെ കണ്ടെ ത്താൻ പൊലീസിനോ അധികൃതര്‍ക്കോ കഴിഞ്ഞിട്ടില്ലന്നും ഇവർ കൂട്ടിച്ചേർത്തു ,അതേസമയം കാഞ്ഞങ്ങാട് നഗരസഭ പരിസരങ്ങളിലെ വീടുകളിലും മോഷണം പതിവാകുകയാണ് . ക്ഷേത്രഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യുന്നതും നിത്യസംഭവമായി മാറിക്കഴിഞ്ഞു , വേനൽക്കാല മഴയെ മറയാക്കിയും മോഷ്ടാക്കള്‍ വീണ്ടും സജീവമായിരിക്കുകയാണന് ഇവർ ഓർമ്മപ്പെടുത്തുന്നു , മഴക്കാലത്ത് മോഷ്ടാക്കളെ കരുതിയിരിക്കണമെന്ന സന്ദേശം പൊലീസ് ഉള്‍െപ്പടെ നല്‍കിയിട്ടുണ്ട് . മാത്രമല്ല കടകളിലും വീടുകളിലും സ്ഥാപ്പി ച്ചി രിക്കുന്ന സി സി ടി വികൾ പ്രവർത്തക്ഷാമം അന്നെന്ന് ഉറപ്പു വരുത്തണമെന്ന് പോലീസ് നിർദേശിച്ചു
രണ്ടാഴ്ച മുമ്ബ് ആവിക്കര ഗാര്‍ഡര്‍ വളപ്പിലെ ടി.എം. ഹസന് കുഞ്ഞിയുടെ വീട്ടില്‍നിന്നും 15 പവന് സ്വര്‍ണാഭരണങ്ങളും പണവുമാണ് മോഷ്ടിച്ചത്. ഇവര്‍ വീട് പൂട്ടി മാതാവിന്‍െറ ചികിത്സക്കായി ബുധനാഴ്ച ഉച്ചയോടെ മംഗളൂരു ആശുപത്രിയില്‍ പോയ സമയത്താണ് മോഷണം. തീര്‍ഥങ്കര മഹാവിഷ്ണു ക്ഷേത്രം, തെരുവത്ത് ചുളിയാര്‍ ഭഗവതി ക്ഷേത്രം, ഇതിന്‍െറ വടക്കു വശത്തുള്ള മറ്റൊരു ക്ഷേത്രം, ചാമുണ്ഡിക്കുന്ന് ക്ഷേത്രത്തിലെ ഭണ്ഡാര കവര്‍ച്ച തുടങ്ങി അനവധി ക്ഷേത്ര കവര്‍ച്ചകള്‍ തെളിയാതെ കിടക്കുന്നുണ്ട്.