മാവുങ്കാലിൽ പുലി ഇറങ്ങിയോ ? കണ്ടതായി ഉറപ്പിച്ചു നാട്ടുകാർ, പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു
കാഞ്ഞങ്ങാട്: മാവുങ്കാലില്‍ പുലി ഇറങ്ങിയതായി അഭ്യുധ്യം , കണ്ടതായി നാട്ടുകാര്‍ പറയുമ്പോൾ പൂർണമായി ഉൾകൊള്ളാൻ മറ്റുള്ളവർ തയാറായിട്ടില്ല . കല്യാണ്‍ റോഡിലെ അമൃത സ്കൂള്‍ പരിസരത്തെ കുറ്റിക്കാട്ടിൽ ഇന്ന് ഉച്ചയ്ക്കാണ് പുലിയെ കണ്ടെതെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത് . വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്പാടുകള് കണ്ടതായി പോലീസ് പറഞ്ഞു. എന്നാൽ പുലിയാണെന്ന് പൂർണമായി ഉറപ്പിക്കാൻ ഇവർ തയാറായിട്ടില്ല