മംഗളൂരു വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട ,ഇത്തവണ പിടികൂടിയത് 14.55 ലക്ഷം രൂപയുടെ സ്വർണ്ണം കുടുങ്ങിയത് ബന്ത്വാൾ സ്വദേശിയായ ആരിഷ്.
മംഗളൂരു: ഞായറാഴ്ച വൈകുന്നേരം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായ ബന്ത്വാൾ സ്വദേശിയായ ആരിഷിൻറെ കയ്യിൽ നിന്നും കളിപ്പാട്ടങ്ങൾ, ട്രിമ്മർ, വാട്ടർ ഡിസ്പെൻസ് എന്നിവയിൽ ഒളിപ്പിച്ച് സ്വർണം കണ്ടത്തി ,14.55 ലക്ഷം രൂപ വിലമതിക്കുന്ന 300.000 ഗ്രാം വരുന്ന സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത് . കളിപ്പാട്ടങ്ങൾ, ട്രിമ്മർ, വാട്ടർ ഡിസ്പെൻസറിലും അതി വിദഗ്ദ്ധമായ രീതിയിൽ ഒളിപ്പിച്ചു നിലയിലായിരുന്നു സ്വർണം, എക്സറ ഉപകരണത്തിൽ പതിയാത്തിരിക്കാൻ കറുത്ത കട്ടിയുള്ള കാർബൺ പേപ്പറിൽ പൊതിഞ്ഞാണ് കളിപ്പാട്ടങ്ങളിൽ ഒളിപ്പിച്ചു വെച്ചിരുന്നത് , എന്നാൽ ആധുനിക എക്സറേ ഉപകരണത്തിൽ ഇത്തരത്തിലുള്ള കള്ളക്കടുത്തുകൾ പാതിയുമെന്നുളത് കടത്തുകാർക്ക് അറിയേമെങ്കിലും ചെറിയ അളവിൽ സ്വർണം കടത്തിയത് കട്ടിയുള്ള കാർബൺ പേപ്പർ പരീക്ഷിക്കാനായിരിക്കുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കരുതുന്നത് . നിലവിൽ ഇത്തരത്തിലുള്ള കാർബൺ പേപ്പറുകൾ വ്യപകമായി ഉപോയോഗിക്കാറില്ലേ . യാത്രക്കാരനായ ആരിഷിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് കമ്മീഷെനെർ വ്യക്തമാക്കി .