സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നാളെ
കാഞ്ഞങ്ങാട് വ്യാപാരഭവനിൽ രാവിലെ 9.30ന് തുടങ്ങി 3ന് അവസാനിക്കും.
കാഞ്ഞങ്ങാട്: 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കുമായി സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് 20ന് ചൊവ്വാഴ്ച നടത്തും. കാഞ്ഞങ്ങാട് നഗരസഭ, ജില്ലാ ആസ്പത്രി, മർച്ചന്റ്സ് അസോസിയേഷൻ, കാഞ്ഞങ്ങാട് റോട്ടറി, പ്രസ് ഫോറം എന്നിവ ചേർന്നാണ് ക്യാമ്പ് നടത്തുന്നത്. കാഞ്ഞങ്ങാട് വ്യാപാരഭവനിൽ 9.30ന് തുടങ്ങി 3ന് അവസാനിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാർകാർഡ് കരുതണം. ആദ്യ ഡോസ് കോവിഷീൽഡ് എടുത്തവർക്ക് നിശ്ചിത കാലാവധി തികഞ്ഞാൽ രണ്ടാമത്തെ കുത്തിവെപ്പും എടുക്കാം. ആദ്യമെടുത്ത കുത്തിവെപ്പിന്റെ രേഖ കൊണ്ടുവരണം.
വാക്സിൻ ലഭ്യതയ്ക്കനുസരിച്ച് അടുത്ത ക്യാമ്പ് നടത്തും.
ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ.കെ.വി പ്രകാശ്, ഇമ്യൂണൈസേഷൻ നോഡൽ ഓഫീസർ ഡോ. വി.അഭിലാഷ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.യൂസഫ് ഹാജി, റോട്ടറി അസി.ഗവർണർ ബി.മുകുന്ദ് പ്രഭു, കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് ബി.ഗിരീഷ് നായക്, പ്രസ് ഫോറം പ്രസിഡന്റ് പി.പ്രവീൺകുമാർ, പബ്ലിക്ക് ഹെൽത്ത് നഴ്സ് എം.ദാക്ഷായണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.