പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്
കാഞ്ഞങ്ങാട്: പതിനേഴുകാരിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്. പ്രണയം നടിച്ച് പതിനേഴുകാരിയെ തട്ടി കൊണ്ടു പോകുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്ത കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്തെ ബന്ധുവീട്ടിൽ നിന്നും പെൺകുട്ടിയുമായി കടന്നു കളഞ്ഞ ഇരുപത്തിയഞ്ചുകാരനെതിരെയാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
ദിവസങ്ങൾക്ക് മുമ്പ് കാണാതായ പെൺകുട്ടിയെ യുവാവ് തട്ടി കൊണ്ടുപോയി വിവാഹം ചെയ്യുകയും പീഡിപ്പിക്കുകയു മായിരുന്നു. വിവരമറിഞ്ഞ പിതാവ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് പിതാവിന്റെ പരാതിയിൽ മിസിംഗ് കേസെടുത്ത പോലീസ് പെൺകുട്ടിയെ കണ്ടെത്തി വൈദ്യപരി ശോധനക്ക് വിധേയമാക്കിയ തോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പെൺ കുട്ടിയെ കോടതിയിൽ ഹാജരാക്കുകയും വീട്ടുകാർ സ്വീകരിക്കാത്തതിനെ തുടർന്ന് മടിക്കൈയിലെ സർക്കാർ മഹിളാ മന്ദിരത്തിൽ പാർപ്പിക്കുകയുമായിരുന്നു.