മോഷ്ടാവിന്റെ എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയെടുത്തു; തളിപ്പറമ്പിൽ പൊലീസുകാരനെ സസ്പെന്റ് ചെയ്തു
തളിപ്പറമ്പ് : ജില്ലയില്‍ എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നെന്ന പരാതിയില്‍ പൊലീസുകാരനെതിരെ നടപടി. കണ്ണൂര്‍ തളിപ്പറമ്പ് സീനിയര്‍ സി.പി.ഒ ഇ.എന്‍ ശ്രീകാന്തിനെതിരെയാണ് നടപടി.
കണ്ണൂരില്‍ പിടിയിലായ മോഷ്ടാവിന്റെ എ.ടി.എം കൈക്കലാക്കി പണം കവര്‍ന്നെന്നാണ് പരാതി. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിന് നമ്പര്‍ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പെന്നും പറയുന്നു.
എ.ടി.എമ്മില്‍ നിന്ന് 50000 രൂപ കവര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ശ്രീകാന്തിനെ സസ്പെന്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി റൂറല്‍ എസ്.പി അറിയിച്ചു.
ഇയാള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡി.ജി.പി അടിയന്തര റിപ്പോര്‍ട്ട് എസ്.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.