ഭർത്താവിനെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ടു, കാമുകനൊപ്പം താമസം; മൂന്ന് വർഷത്തിന് ശേഷം പിടിവീഴാൻ കാരണം പൊലീസിന് തോന്നിയ ചെറിയൊരു സംശയം
തെങ്കാശി: ഭർത്താവിനെ കൊന്ന് വീട്ടുമുറ്റത്തെ മരത്തിന്റെ ചുവട്ടിൽ കുഴിച്ചുമൂടിയ ഭാര്യ പിടിയിൽ. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് അറസ്റ്റ് തെങ്കാശി കുത്തുകൽ എന്ന സ്ഥലത്താണ് സംഭവം. കാളിരാജ് എന്നയാളാണ് കൊല്ലപ്പെട്ടത്.
ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നാലു വർഷം മുൻപാണ് കാളിരാജ്അഭിരാമി എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത്. രണ്ടു പേരുടെയും രണ്ടാം വിവാഹമായിരുന്നു.കാളിരാജിനെ മൂന്ന് വർഷം മുൻപു കാണാതാവുകയായിരുന്നു. ഇയാൾ നാടു വിട്ടു പോയി എന്നാണ് അഭിരാമി എല്ലാവരോടും പറഞ്ഞിരുന്നത്. മകനെ കാണാനില്ലെന്നു കാണിച്ച് കാളിരാജിന്റെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതി കാമുകനൊപ്പം താമസം തുടങ്ങിയതോടെയാണ് പൊലീസിന് സംശയം തുടങ്ങിയത്.തുടർന്ന് അഭിരാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. കാളിരാജിനെ ശ്വാസം മുട്ടിച്ച് കൊന്നു മുറ്റത്തെ മരച്ചുവട്ടിൽ കുഴിച്ചുമൂടിയതാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു.മണ്ണുമാന്തി ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അസ്ഥികൾ കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ ഇവ കാളിരാജിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ അഭിരാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.