നടനും ബിഗ് ബോസ് താരവുമായഡാനിയേല് ആനി പോപ്പിനെതിരേ ലൈംഗികാരോപണപരാതി
ചെന്നൈ: നടനും ബിഗ് ബോസ് താരവുമായ ഡാനിയേല്‍ ആനി പോപ്പിനെതിരേ ലൈംഗികാരോപണം. സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് സന്ദേശങ്ങള്‍ അയച്ചുവെന്നും അശ്ലീലം പറഞ്ഞുവെന്നും തുടങ്ങി ഒട്ടനവധി ആരോപണങ്ങളാണ് നടന് നേരേ ഉയരുന്നത്.
സ്കൂള്‍ വിദ്യാര്‍ഥിയായ ഒരു പെണ്‍കുട്ടിയോട് ചിത്രങ്ങള്‍ അയച്ചു തരാന്‍ ആവശ്യപ്പെട്ട് ഇയാള്‍ സന്ദേശം അയച്ചു. എന്നാല്‍ പെണ്‍കുട്ടി അത് കൂട്ടാക്കിയില്ല. അത് പെണ്‍കുട്ടി മറ്റുള്ളവരോട് തുറന്ന് പറയുകയും ചെയ്തു. ഗായിക ചിന്മയി ശ്രീപാദ അടക്കം ഒട്ടനവധിപേര്‍ ഈ വിഷയവുമായി രംഗത്ത് വന്നിട്ടുണ്ട്.
ജേസണ്‍ സാമുവല്‍ എന്നൊരാള്‍ നടനെതിരേ രംഗത്ത് വരികയും ചെയ്തു. നടന്റെ പ്രവൃത്തി ഓണ്‍ലൈനില്‍ ഒതുങ്ങി നില്‍ക്കുന്നില്ലെന്നും ഒരുപാട് പെണ്‍കുട്ടികള്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അവരോട് സംസാരിച്ചുവെന്നും ജേസണ്‍ സാമുവല്‍ പറയുന്നു.