അയൽവക്കത്തെ കുട്ടികളോട് ക്രൂര സ്വഭാവം, സ്ത്രീക്കെതിരെ പോലീസിൽ പരാതി
തൃക്കരിപ്പൂർ : കളിക്കാനായി സ്വന്തം പറമ്പിലേക്ക് വന്ന അയൽ വീടുകളിലെ കുട്ടികളോട് ക്രൂര സ്വഭാവം പതിവാക്കിയ വീട്ടമ്മയ്ക്കെതിരെ പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി
തന്റെ മക്കളെ ഭീഷണിപ്പെടുത്തുകയും മർദ്ധിക്കുകയും ചെയ്തു എന്ന് കാണിച്ച് അയൽവാസിയാണ് പരാതി നൽകിയത്.
ഉടുമ്പുന്തല കുറ്റിച്ചിയിലെ വീട്ടമ്മയ്ക്കെതിരെയാണ് പരാതി. വീട്ടമ്മയുടെ മർദ്ദനത്തിൽ പരിക്കേറ്റ 14 ഉം 15 ഉം വയസ്സുള്ള അയൽക്കാരായ രണ്ട് കുട്ടികളെ തൃക്കരിപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തന്റെ കുട്ടിയെ കളിക്കാൻ കൂട്ടിയില്ല എന്നാരോപിച്ചാണ് വീട്ടമ്മ പൈപ്പ് ഉപയോഗിച്ച് മർദിച്ചതെന്ന് ആശുപത്രിയിൽ കഴിയുന്ന കുട്ടികൾ പറഞ്ഞു.