ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. ഓള്‍ഡ് ഡല്‍ഹിയിലെ തിസ് ഹസാരി കോടതി പരിസരത്താണ് പൊലീസും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടിയത്. പൊലീസ് വാഹനങ്ങള്‍ ഉള്‍പെടെ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി.
ഇതേ തുടര്‍ന്ന് പുകപടലങ്ങള്‍ നിറഞ്ഞ കോടതി പരിസരം സംഘര്‍ഷഭരിതമായി.
പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ പരിക്കേറ്റ ഒരു അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അഭിഭാഷകന്റെ കാറില്‍ പൊലീസ് വാഹനം ഇടിച്ചത് ചോദ്യം ചെയ്ത അഭിഭാഷകനെ പൊലീസ് മര്‍ദിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.കോടതി പരിസരത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നത് വിലക്കിയിരിക്കുകയാണ്. കോടതിയിലേക്കുള്ള കവാടങ്ങളെല്ലാം പൊലീസ് അടചു.പൊലീസ് വാന്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്.തിസ് ഹസാരി കോടതിയിലുണ്ടായ സംഘര്‍ഷം ഡല്‍ഹി ഹൈക്കോടതിയിലേക്കും പടര്‍ന്നു. ഡല്‍ഹി ഹൈക്കോടതി പരിസരത്തും ഒരു വാഹനം അഗ്നിക്കിരയായി.