കാഞ്ഞങ്ങാട് റോട്ടറി മാവുങ്കാലിൽ നവീകരിച്ച പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റോട്ടറി മാവുങ്കാലിൽ നവീകരിച്ച പോലീസ് എയ്ഡ് പോസ്റ്റ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സജേഷ് വാഴാളപ്പിൽ ഉദ്ഘാടനം ചെയ്തു.
ഗതാഗത നിയന്ത്രണത്തിന് കാൽ ലക്ഷം രൂപ ചെലവിൽ റോട്ടറി നിർമിച്ചു നൽകിയ ബാരിക്കേഡുകളും പോലീസിനു കൈമാറി. കേരള പോലീസ് റോട്ടറിയുമായി കൈകോർത്ത് സംസ്ഥാനത്തു നടപ്പാക്കുന്ന റോട്ടറി പോലീസ് എൻഗേജ്മെന്റ്(റോപ്) പദ്ധതി പ്രകാരമാണ് ബാരിക്കേഡുകൾ നിർമിച്ചു നൽകിയത്. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയുടെയും ഐ.ജി പി.വിജയന്റെയും ആശയമാണ് ഈ പദ്ധതി.
കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് ബി.ഗിരീഷ് നായക് അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ഇൻസ്പെക്ടർ പി.കെ. മണി, റോട്ടറി അസി. ഗവർണർ ബി.മുകുന്ദ് പ്രഭു, സാമൂഹിക പ്രവർത്തകൻ എം.കെ. വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.നാരായണൻ, റോട്ടറി പ്രവർത്തകരായ ജയേഷ് പി.ജനാർദനൻ, എൻ.സുരേഷ്, കെ.കെ. സേവിച്ചൻ എന്നിവർ സംസാരിച്ചു.