വിദ്യാനഗർ :പന്നിപ്പാറ- വിദ്യാനഗർ റൂട്ടിൽ വാഴവളപ്പ് തോടിനു കുറുകെ കടന്ന് പോകുന്ന വൈദുതി ലൈനുകൾ താഴ്ന്ന് ഏത് സമയവും അപകടം സംഭവിക്കുന്ന അവസ്ഥയിലായത് പ്രദേശ വാസികളിൽ ഭീതി പരത്തി. അനേകം വാഹനങ്ങളും ജനങ്ങളും സ്കൂൾ കുട്ടികളും ദിനം പ്രതി കടന്നു പോകുന്ന വഴിയാണിത്.
കാല വര്ഷമാരംഭിക്കുന്നതിന് മുമ്പ് ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ കനത്ത അപകടം സംഭവിക്കുമെന്ന അവസ്ഥയിലാണിപ്പോൾ.ഈ വിഷയമുന്നയിച്ച് ഒരു നിവേദനം ദാറുൽ ഹിദായ വൈദ്യുതി വകുപ്പിന് നൽകിയിട്ടുണ്ട്. മഴക്കാലത്തിനു മുമ്പായി ഈ താഴ്ന്നു കിടക്കുന്ന ലൈനിനെ പൂർവ്വസ്ഥിതിയിലാക്കാനുള്ള നടപടി കെ എസ് ഇ ബി യുടെ ഭാഗത്തു നിന്നുമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാരുള്ളത്.