ഡി.വൈ.എസ.പി. ഡോ. വി ബാലകൃഷ്ണന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി
കാസര്‍കോട്: വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ മുഖ്യമന്ത്രിയില്‍ നിന്നും ഡോ. വി ബാലകൃഷ്ണന് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ മെമ്ബര്‍ സെക്രട്ടറിയുമായ ഡോ. വി ബാലകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയത്.
കാസര്‍കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ സി ഐയായി സേവനമനുഷ്ഠിച്ചപ്പോള്‍ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ബാഡ്ജ് ഓഫ് ഹോണറിനും മറ്റ് പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിരുന്നു. ഉദുമ അരവത്ത് സ്വദേശിയാണ് .കാസർകോട് ടൗൺ എസ.ഐ.യായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.രാജ്യാന്താര പ്രശസ്തനായ കാർഷിക ശാസ്ത്രജ്ഞൻ ഡോ .എം.എസ.സ്വാമിനാഥന്റെ ശിഷ്യരിൽ ഒരാളാണ് .ബഹുജന പങ്കാളിത്തത്തോടെ സംസ്ഥാനത്ത് പുതിയ ജൈവ വൈവിധ്യസംരക്ഷണ പ്രവർത്തനങ്ങൾ ഇപ്പോൾ ഡോ .ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.