മംഗളൂരു വിമാനത്താവളത്തിൽ കാലുറയ്ക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ 24.44 ലക്ഷത്തിന്റെ സ്വർണവുമായി കാസർകോട് മധൂരിലെ സിദ്ദിഖ് മുഹമ്മദ് പുളിക്കൂർ പിടിയിൽ.
മംഗളൂരു: ദിവസവും നിരവധി പേരെ സ്വർണക്കടത്ത്മായി ബന്ധപ്പെട്ട പിടി കൂടുമ്പോഴും കള്ളക്കടത്തിന് ഒരു കുറവും നേരിടുന്നില്ല എന്നുള്ളതാണ് പുറത്തു വരുന്ന വാർത്തകൾ. 18ന് ഞായറാഴ്ച പുലർച്ചെ ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ix 384ൽ മംഗളൂരു എയർപോർട്ടിലെത്തിയ യാത്രക്കാരന്റെ കയ്യിൽ നിന്നും പിടികൂടിയത് 24.44 ലക്ഷം വിലവരുന്ന 504 ഗ്രാം കള്ളക്കടത്ത് സ്വർണ്ണമാണ് . കാസർകോട് മധൂർ പുളിക്കൂർ സ്വദേശിയായ സിദ്ദീഖ് പുളിക്കൂർ മുഹമ്മദ് എന്നെ യാത്രക്കാരനെയാണ് സ്വർണവുമായി പിടികൂടിയത്. കാലിൽ ധരിച്ചിരുന്ന സോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കണ്ടെടുത്തത്. കള്ളക്കടത്ത് സ്വർണ്ണവുമായി വിമാനമിറങ്ങിയ ഉടൻ തന്നെ യാത്രക്കാരനെ തടഞ്ഞ് കസ്റ്റംസ് ഡെ. കമ്മീഷണർ ഡോ: കപ്പിൽ ഗോഡിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ സംഘമാണ് പിടികൂടിയത്. കസ്റ്റംസ് സൂപ്രണ്ട് ഭോംകർ, വികാസ്, ക്ഷിതി എന്നിവരാണ് നിരീക്ഷണ സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥർ. അതെസമയം കള്ളക്കടത്ത് സംഘത്തിന് എയർപോർട്ട് ജീവനക്കാരുടെ സഹായം ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. സാധാരണഗതിയിൽ ശരീരത്തിന്റെ സ്വകാര്യഭാഗങ്ങളിൽ അതല്ലെങ്കിൽ മറ്റ് ഉപകരണങ്ങളിലോ ഒളിപ്പിച്ച് സ്വർണം കടത്തുകയാണ് കള്ളക്കടത്ത് സംഘത്തിൻറെ പതിവ് .എന്നാൽ ഇവിടെ വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും വിധം സ്വർണം കടത്തിയതണ് എയർപോർട്ടിലെ ഏതെങ്കിലും ഒരു ജീവനക്കാരന്റെ സഹായം സംഘത്തിന് ലഭിച്ചിരുന്നതായിഉള്ള നിഗമനത്തിൽ ഉദ്യോഗസ്ഥർ എത്തിയത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം നേരത്തെ ഉദ്യോഗസ്ഥർക്ക് ലഭ്യമായിരുന്നു.