കെ.എസ്.ആര്.ടി.സിബസില്‍ നിന്നും 8.64 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി
കാസർകോട്: കെ.എസ്.ആര്.ടി.സിബസില്‍ നിന്നും8.64 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി
മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് കെ.എല്‍ 15 എ 1737 നമ്പര്‍ കെ.എസ്.ആര്.ടി.സി ബസില്‍ നിന്നും8.64 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടിയത് 72 ടെട്രാ പാക്കറ്റുകളും കണ്ടെത്തി. പ്രതിയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ഷറഫുദീന്‍, പ്രിവന്റീവ് ഓഫീസര്‍ ഷെയ്ക്ക് അബ്ദുള്‍ ബഷീര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ കെ.വി പ്രജിത്ത് കുമാര്‍ എന്നിവരരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.