സി.പി.എം നശീകരണ പാർട്ടിയായി മാറിയെന്ന് മുസ്ലിം ലീഗ്സ്ഥലം സന്ദർശിച്ച് നേതാക്കൾ
കാഞ്ഞങ്ങാട്: ഡി. വൈ. എഫ്. ഐകാർ അജാനൂർ ഇട്ടമ്മലിൽ തിരഞ്ഞെടുപ്പ് ഫണ്ട് വൈകിയതിന്റെ പേരിൽ എം.കെ റാസിഖിന്റെ വീട് തറ തകർത്ത സംഭവം തെളിയിക്കുന്നത് ആ പാർട്ടി നശീകരണ പാർട്ടിയായി മാറിയിരിക്കുകയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് തകർന്ന എം.കെ റാസിഖിന്റെ തകർന്ന വീടിന്റെ തറ സന്ദർശിക്കാ നെത്തിയ മുസ്ലിം ലീഗ് നേതാക്കളുടെ സംഘം ആരോപിച്ചു. സി.പി.എം വെറും പണത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘമായി അധ: പതിച്ചു. തിരഞ്ഞെടുപ് ഫണ്ട് നൽകാത്തതിന്റെ പേരിൽ വീടിന്റെ തറ പൊളിക്കുന്ന രീതി കേരളത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും ഇത് അനുവദിക്കില്ലെന്നും കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം.പി ജാഫർ പറഞ്ഞു. എം.കെ റാസിഖിനും കുടുംബത്തിനും മുസ്ലിം ലീഗ് സംരക്ഷണം നൽകുമെന്നും റാസിഖിന്റെ വീട് ഉയരുന്നത് വരെ കൂടെ നിൽക്കുമെന്നും സി.പി.എം. ഡി.വൈ. എഫ്.ഐ പ്രവർത്തകരെ നിലക്ക് നിർത്തണമെന്നും ജാഫർ കൂട്ടി ചേർത്തു. സംഘത്തിൽ മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.പി.ജാഫറിനെ കുടാതെ സെക്രട്ടറി പി.എം.ഫാറൂക്ക്,അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജി,ജനറൽ സെക്രട്ടറി ഹമീദ്ചേരക്കാടത്ത്, ട്രഷറർ മാഹിൻ കൊളവയൽ,
മണ്ഡലം ബല്ല,പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞി,കെ.സി.ഹംസ,സി.എച്ച്.ഹംസ,അഷറഫ്
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ആസിഫ്
സി.പി.റഹ്മാൻ,കരീം അതിഞ്ഞാൽ,കെ. എം മുഹമ്മദ്
ബനാന,ബഷീർ ചിത്താരി,നാസർ
അതിഞ്ഞാൽ,ഹാറൂൺ ചിത്താരി, എന്നിവരുണ്ടായിരുന്നു.