കോട്ടച്ചേരി മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിച്ചു
കാഞ്ഞങ്ങാട് : കോട്ടച്ചേരിa റെയില്‍വേ മേല്‍പ്പാലനിര്‍മാണത്തിന്റെ പാളങ്ങള്ക്കുമുകളിലുള്ള ഗര്‍ഡര്‍ സ്ഥാപിച്ചു.
കൊച്ചിയില്‍ നിന്നെത്തിച്ച പ്രത്യേക ക്രെയിന്‍ ഉപയോഗിച്ചാണ് 18 ടണ്‍ ഭാരമുള്ള ഗര്‍ഡര്‍ പാലത്തിന് ഇരുവശവുമുള്ള മേല്‍പ്പാലങ്ങളുടെ വിടവിലേക്ക് എടുത്തുെവച്ചത്.
ആറ്് ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. 11-മണിയോടെ തുടങ്ങിയ ഗര്ഡര്ദൗത്യം ഒരുമണിയോടെയാണ് അവസാനിച്ചത്. റെയില്‍വേ എന്‍ജിനീയര്‍മാരുടെയും കരാറുകരുടെയും മേല്‍നോട്ടത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
പാളത്തിന് ഇരുവശവുമുള്ള പാലങ്ങളെ കൂട്ടിയോജിപ്പിച്ച് ഗര്‍ഡറുകള്‍ സ്ഥാപിച്ചതോടെ പണി അന്തിമഘട്ടത്തിലെത്തി. ഗര്‍ഡറുകള്‍ക്കുമുകളില്‍ ഉരുക്കുപലകകള്‍ നിരത്തി മുകളില്‍ കമ്പികെട്ടി കോണ്‍ക്രീറ്റ് ചെയ്യന്നുതോടെ പാലം പൂര്‍ണമാകും.
പാലത്തിന്റെ ഇരുവശവുമുള്ള അനുബന്ധറോഡിന്റെ ടാറിങ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. മാസങ്ങള്‍ക്കുമുന്‍പ് ഇരുവശത്തെയും പാലങ്ങളുടെ പണിപൂര്‍ത്തിയായിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി പാളത്തിനുമുകളിലുള്ള ഗര്ഡര്സ്ഥാപിക്കല് റെയില്‍വേ നേരിട്ടാണ് നടത്തിയത്. മൂന്നരകോടിയോളം രൂപയാണ് ഇതിനുള്ള അടങ്കല്‍.
റെയില്‍വേ ഡെപ്യൂട്ടി എന്‍ജിനീയര്‍ സോമസുന്ദരന്‍ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സംഘമാണ് മേല്‍നോട്ടംവഹിച്ചത്.
അസി. എന്‍ജിനീയര്‍ അബ്ദുള്അസീസ്, ഡിവിഷന് സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (ബ്രിഡ്ജ്), പ്രഭിത്ത് ജയപ്രസാദ്, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (വര്‍ക്സ്) എന്‍.സി.മനോഹരന്, കരാറുകാരന് സി.എക്സ്.വര്‍ഗീസ്, സൈറ്റ് എന്‍ജിനീയര്‍ അഭീപ് രാവണീശ്വരം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോട്ടച്ചേരി ട്രാഫിക് കവലയ്ക്ക് നൂറു മീറ്റര്‍ വടക്കുമാറി ടൂറിസ്റ്റ് ടാക്സിസ്റ്റാന്‍ഡിന് സമീപത്തുനിന്ന് തുടങ്ങി ആവിക്കരയില്‍ അവസാനിക്കുന്ന രീതിയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
ആവിക്കരഭാഗത്തുനിന്നും ഇക്ബാല്‍ റോഡിലേക്ക് അനുബന്ധറോഡില്ലാത്തത് വലിയ പ്രശ്നമായി അവശേഷിക്കുന്നു. എത്രയുംപെട്ടെന്ന് പുതിയ റോഡ് നിര്‍മിച്ച് ഇതിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.