ഷാജിയെ ഒറ്റിയത് ആരാണ് ?50ലക്ഷം വീട്ടിൽ സൂക്ഷിച്ച വിവരം വിജിലൻസിനെ അറിയിച്ചത് കോഴിക്കോട്ടെ ലീഗ് നേതാവാണെന്ന് സൂചന.
കോഴിക്കോട് : കെഎം ഷാജിയുടെ വീട്ടിലേക്ക് തെരഞ്ഞെടുപ്പിന് പിന്നാലെ വിജിലൻസിന് വഴികാട്ടിയത് കോഴിക്കോട്ടെ ഒരു ലീഗ് നേതാവാണെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കുണ്ടായ സംശയം ചർച്ചയാകുന്നു. കെഎം ഷാജിയുടെ വീട്ടിൽ പണം ഉള്ള കാര്യം കണ്ണൂരിലെ ലീഗ് നേതാവ് വഴിയാണ് കോഴിക്കോട് നേതാവ് അറിയുന്നത്. പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കോഴിക്കോട്ടെ നേതാവിനോട് മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടുള്ള സംഭാഷണമധ്യേയാണ് കണ്ണൂരിലെ നേതാവ് ഈ വിവരം വെളിപ്പെടുത്തിയത്. ഈ വിവരമാണ് കൃത്യമായി വിജിലൻസിലെക്ക് എത്തിച്ചേർന്നതന്നെന്നാണ് ഇപ്പോൾ പുറത്തു വരുന്നത്.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ണൂരിലെ നേതാവ് തന്നയാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളെ അറിയിച്ചത്. അമ്പതു ലക്ഷം രൂപ ഷാജിയുടെ വീട്ടിലേക്ക് എത്തിച്ചത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി തന്നെയാണ്. പക്ഷേ ഷാജിയുടെ മണ്ഡലത്തിലേക്ക് അല്ലെ ന്നാണ് ലഭിക്കുന്ന വിവരം . കണ്ണൂരിലെതന്നെ മറ്റാരു മണ്ഡലത്തിൽ ആവശ്യങ്ങൾക്കാണ് ഇത് ഷാജിയുടെ വീട്ടിൽ എത്തിച്ചത്. വിജിലൻസ് സംഘം റെയ്ഡ്നായി എത്തിയപ്പോൾ ഏറെനേരം പുറത്ത് രഹസ്യമായി കാത്തിരുന്നത് പ്രസ്തുത മണ്ഡലത്തിലെ ഇടപാടുകാരനെ കയ്യോടെ പിടികൂടാൻ ആയിരുന്നു . ഒരു മണിക്കൂറിലധികമാണ് വിജിലൻസ് സംഘം ഷാജിയുടെ വീടിൻറെ പരിസരത്ത് തമ്പടിച്ചത്. എന്നാൽ വിജിലൻസ് സംഘം എത്തിയ വിവരം ഷാജി മണത്ത് അറിഞ്ഞതോടെയാണ് ഇടപാടുകാരൻ മാറിനിന്നത്. പാർട്ടി നേതൃത്വം അറിഞ്ഞുള്ള പണം ആയതുകൊണ്ടാണ് ഈയൊരു വിഷയവുമായി ബന്ധപ്പെട്ട് ഷാജിക്ക് സമ്പൂർണ്ണ സംരക്ഷണം നേതൃത്വം ഒരുക്കുന്നത്. പണവുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ വിജിലൻസിന് മുന്നിൽ വെളിവാക്കാൻ ഇപ്പോൾ നിലവിലുള്ള തടസം ചില നോട്ടുകെട്ടുകളുടെ സീരിയൽ നമ്പറുകളാണ്. അത്രയും വലിയ തുക സംഭാവന നൽകിയതണെങ്കിൽ അവരും വിജിലൻസിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും എന്നുള്ളതാണ് പ്രതിസന്ധി. പാർട്ടിക്കകത്തെ ഷാജി വിരുദ്ധർ ഉണ്ടാക്കിയ പൊല്ലാപ്പിൽ നിന്നും രക്ഷപ്പെട്ടു വരുക അത്ര എളുപ്പമല്ല. തുടർ ഭരണം ലഭിച്ചാൽ സിപിഎം ഷാജിയെ പൂട്ടും എന്നുള്ളതും ഏറെ അങ്കലാപ്പോടെയാണ് ഷാജി പക്ഷം നോക്കിക്കാണുന്നത്.