‘എനിക്ക് ദുബൈയില്‍ അല്ല, ലോകത്ത് ഒരിടത്തും ബിസിനസില്ല’:ഫിറോസ് കുന്നംപറമ്പില്‍
മലപ്പുറം:തന്നെക്കുറിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ വ്യാജപ്രചാരണങ്ങള്‍ തുടരുന്നതായി തവനൂര്‍ നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. ഇതെല്ലാം തവനൂരിലെ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് ഫിറോസിന്റെ പ്രതികരണം.
ലോകത്ത് ഒരിടത്തും തനിക്ക് ബിസിനസ് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൃത്തുക്കളെ കാണാനും സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉദ്ഘാടച്ചടങ്ങിനുമാണ് ദുബായിലെത്തിയത്. തവനൂരുകാരുടെ സുഖത്തിലും ദുഃഖത്തിലും നിങ്ങള്‍ക്കൊപ്പമുണ്ടാകും- ഫിറോസ് പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം ഞാന്‍ തവനൂര്‍ ഉണ്ടാകും മെയ് 2നു ശേഷം അല്ല അതിനുമുന്‍പ് തന്നെ … എന്റെ സുഹൃത്തുക്കളെ കാണാനും തിരഞ്ഞെടുപ്പിന് മുന്‍പ് ഞാന്‍ എത്തിച്ചേരാം എന്ന് ഉറപ്പുനല്‍കിയ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങള്‍ക്കും ആണ് ദുബായിയില്‍ എത്തിയത്….എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്എവിടെയും ഒരു ബിസിനസും ഇല്ല… തിരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങള്‍ …ഇതെല്ലാം തവനുരിലെ പ്രിയപ്പെട്ട ജനങ്ങള്‍ തിരിച്ചു അറിഞ്ഞതും പുച്ഛിച്ചു തള്ളിയതും ആണ് …… ഞാന്‍ തവനൂരുകാര്‍ക്ക് നല്കിയ ഉറപ്പാണ് നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം ഒരു മകനായും സഹോദരനായും കൂടപ്പിറപ്പായും ഞാന്‍ ഉണ്ടാകും എന്ന്… അതുപാലിക്കാന്‍ എനിക്ക് മെയ് 2തിരഞ്ഞെടുപ്പ് റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല… ഞാന്‍ നല്കിയ വാക്ക് അത് പാലിക്കും എന്ന് എന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ക്ക് അറിയാം…..
എനിക്ക് ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല അങ്ങിനെ ഉണ്ടാവുകയും ഇല്ല…. പരാജയം ബോധ്യപെടുമ്പോള്‍ പല തരത്തിലുള്ള
വ്യാജപ്രചാരണങ്ങളുമായി കടന്നു വരും…… അതെല്ലാം മനസ്സിലാക്കാന്‍ തവനുരിലെ ജനങ്ങള്‍ക്കു നന്നായി അറിയാം