വാക്സിന് ക്ഷാമത്തിനിടെ മോഷണവും: ജയ്പൂരില്‍ 320 ഡോസ് കോവാക്സിന് കാണാനില്ല
ജയ്പൂര്‍:ഭാരത് ബയോടെക്കിന്റെ 320 ഡോസ് കോവാക്സിന് മോഷണം പോയതായി പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. രാജസ്ഥാനിലെ ജയ്പൂരിലുള്ള ശാസ്ത്രി നഗറിലെ കന്‍വതിയ ആശുപത്രിയിലാണ് മോഷണം നടന്നത്. കോള്‍ഡ് സ്റ്റോറേജില്‍ നിന്നാണ് വാക്സിനുകള്‍ മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്ത്രി പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഒരു കോവാക്സിന് കുപ്പിയില്‍ 10 ഡോസ് വാക്സിനാണ് അടങ്ങിയിട്ടുള്ളത്.
മോഷണം പോയ 32 കുപ്പികളിലായി 320 ഡോസ് വാക്സിനാണുണ്ടായിയിരുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കുന്നു. വാക്സിന് കാണാതായ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുകയും പൊലീസില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ നരോട്ടം ശര്‍മയും വ്യക്തമാക്കി.
സംസ്ഥാനത്തെ വാക്സിന് ക്ഷാമത്തെക്കുറിച്ച് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പരാമര്‍ശിക്കുകയും വാക്സിനേഷന് ക്യാമ്പയിന് തുടരാന്‍ പര്യാപ്തമായ സ്റ്റോക്കുകള്‍ രാജസ്ഥാനില്‍ ഇല്ലെന്നും വ്യക്തമാക്കിരുന്നു.അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാവുകയാണ്. മഹാരാഷ്ട്രയിലാണ് സ്ഥിതി അതീവ ഗുരുതരമായത്. ഡല്‍ഹി,കേരളം,കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാകുന്നു. പരിശോധനയും ചികിത്സയും കര്‍ശനമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.