സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കപ്പെടുന്നു,സംശയനിഴലിലായത് നാട്ടിലെ യുവാക്കൾ.ഒടുവിൽ സിസിടിവി വെച്ച് കയ്യോടെ പിടികൂടിയപ്പോൾ ആശ്വാസമായത് യുവാക്കൾക്ക് തന്നെ.
പയ്യന്നൂർ : നാട്ടിലെ യുവാക്കൾക്ക് മുഴുവൻ തലവേദനയും നാട്ടുകാർക്ക് ശല്യവുമായാ ഒളിഞ്ഞുനോട്ടവും സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന ഞരമ്പുരോഗി ഒടുവിൽ സി സി ക്യാമറയിൽ കുടുങ്ങി.
പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിൽ കാക്കോൽ കുണ്ടയം കൊവ്വലിലാണ് ഞരമ്പുരോഗി നാട്ടുകാരുടെ ഉറക്കം കെടുത്തിയ സംഭവം അരങ്ങേറിയത്.പ്രദേശത്തെ മിക്ക വീടുകളിലും ഒളിഞ്ഞുനോട്ടവും അവിടെനിന്ന് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച കിണറ്റിൽ എറിയുകയായിരുന്നു വിരുതൻ ചെയ്തുവന്നിരുന്നത്. ഇതോടെ ഇതിന് പിന്നിൽ ആരാണെന്ന് അറിയാത്ത നാട്ടുകാർ പരസ്പരം പഴി ചാരാൻ തുടങ്ങി. യുവാക്കൾ പലരും സംശയത്തിന് മുൾമുനയിലുമായി. ഇതോടെ ഞരമ്പുരോഗിയെ പിടികൂടാൻ നാട്ടുകാർ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയായിരുന്നു, തുടർന്ന് രണ്ട് ദിവസം ഇയാളുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞതോടെ നാട്ടുകാർ ഉറക്കമിളച്ച് കാത്തിരുന്ന ഇന്ന് പുലർച്ചെ ഒരു മണിയോടെ ഞരമ്പുരോഗിയെ കയ്യോടെ പിടികൂടിയത്. ആലക്കാട് സ്വദേശിയും വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ടൈൽസ് പണിക്കാരനായ 26 വയസ്സുള്ള ചെറുപ്പക്കാരനാണ് നാട്ടുകാരുടെ പിടിയിലായത്. മോഷ്ടിച്ചിരുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തൊട്ടടുത്ത വീടുകളിലെ കിണറുകളിലാണ് തള്ളിയിരുന്നത്. കൊറോണ വ്യാപനമായതോടെ അടിവസ്ത്രം നിക്ഷേപിച്ച കിണറ്റിലെ വെള്ളം കുടിക്കാൻ പോലും നാട്ടുകാർക്ക് കഴിയാതെയായിരുന്നു. കഴിഞ്ഞദിവസം കുണ്ടയം കൊവ്വൽ ദിനേശ് ബീഡി കമ്പനിയിലെ കിണറ്റിൽ ഒരു വലിയ കെട്ട് സ്ത്രീകളുടെ അടിവസ്ത്രം ശേഖരമാണ് ഇയാൾ തള്ളിയതോടെ ബീഡി തൊഴിലാളികളുടെ കുടിവെള്ളം മുടങ്ങി.നാല് തൊഴിലാളികളെ വെച്ച് വൻതുക ചെലവാക്കിയാണ് കിണർ പിന്നീട് ശുചീകരിച്ചത്. നിരീക്ഷണ ക്യാമറ ഘടിപ്പിച്ച വിവരം അറിയാതെ എത്തിയപ്പോഴാണ് ഞരമ്പുരോഗി പിടിയിലായത് ഇയാളെ കൈകാര്യം ചെയ്തതിനുശേഷം നാട്ടുകാർ പെരിങ്ങോം പൊലീസിനെ വിവരം അറിയിച്ചു. എസ് ഐ യാദുകൃഷ്ണനും സംഘവും സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കക്ഷിക്ക് മാനസിക പ്രശ്നം ഉള്ളതായി പോലീസ് നാട്ടുകാരെ അറിയിച്ചു. നേരത്തെ ഇതേ ബീഡി കമ്പനിയിലെ തൊഴിലാളിയായിരുന്നു യുവാവിൻറെ അമ്മ. നിരീക്ഷണ ക്യാമറ സ്ഥാപിച്ച് ശല്യക്കാരൻ പിടികൂടിയതോടെ ആശ്വാസത്തിലാണ് നാട്ടിലെ ചെറുപ്പക്കാർ.