കാസര്കോട്ട്രണ്ട് ദിവസത്തിനിടെ 8321 പേര്കോവിഡ് ടെസ്റ്റിന് വിധേയരായി
കാസര്‍കോട്:ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രോഗ വ്യാപനം തടയുന്നതിനായി വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി രണ്ട് ദിവസങ്ങളിലായി ജില്ലയിൽ നടത്തിയ മെഗാ ടെസ്റ്റിംഗ് ഡ്രൈവിൽ 8321 പേർ കോവിഡ് ടെസ്റ്റിന് വിധേയരായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ. വി .രാംദാസ് അറിയിച്ചു. ഇതിൽ 4235 പേരിൽ ആർ ടി പി സി ആർ പരിശോധനയും 4034 പേരിൽ ആന്റിജൻ പരിശോധനയുമാണ് നടത്തിയത്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ലാബുകൾ, കൂടാതെ മടക്കര, അഴിക്കര ഹാർബറുകൾ, പടന്നക്കാട് ഇ എം എസ് ക്ലബ് എന്നിവിടങ്ങിൽ ഒരുക്കിയ മൊബൈൽ ബൂത്തുകളിലൂടെയുമായാണ് കോവിഡ് -19 പരിശോധന നടത്തിയത്.
കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ, കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർ, പൊതുജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ള 45 വയസിന് താഴെ പ്രായമുള്ള ഓട്ടോ- ടാക്സി ഡ്രൈവർമാർ, കളക്ഷൻ ഏജന്റുമാർ, കോവിഡ് വാക്സിനേഷൻ എടുക്കാത്ത 45 വയസിന് മുകളിലുള്ളവർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ, ആശുപത്രിയിൽ ചികിത്സ യ്ക്കെത്തുന്ന രോഗികൾ, കൂട്ടിരിപ്പിന് പോയവർ എന്നിവർക്കാണ് കോവിഡ് -19 പരിശോധനയ്ക്ക് മുൻഗണന നൽകുന്നത്. വരും ദിവസങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുകയും കൂടുതൽ പേരിൽ കോവിഡ് പരിശോധന നടത്തുകയും ചെയ്യുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.