പിണറായിക്കെതിരായ വി മുരളീധരന്റെ പരാമര്‍ശം ഞെട്ടിയ്ക്കുന്നതെന്നു ചിദംബരം; നികൃഷ്ടമെന്നു കമലഹാസന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന് നടത്തിയ ‘കോവിഡിയറ്റ്’ പരാമര്‍ശം ഞെട്ടിയ്ക്കുന്നതാണെന്നു പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.
അസ്വീകാര്യമായ ഈ പരാമര്‍ശം നടത്തിയ മന്ത്രിയെ ശാസിക്കാന്‍ ബിജെപി നേതൃത്വത്തില്‍ ആരുമില്ലേ എന്നും ചിദംബരം ട്വിറ്ററില്‍ ചോദിച്ചു.
ചിദംബരത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചും മുരളീധരനെ അപലപിച്ചും ഒട്ടേറെപ്പേര്‍ ഈ ട്വീറ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തി.
‘ നികൃഷ്ടനായ പ്രധാനമന്ത്രിയെ പിന്തുടരുന്ന നികൃഷ്ടരായ മന്ത്രിമാരോ അതോ നികൃഷ്ടരായ മന്ത്രിമാരെ പിന്തുടരുന്ന പ്രധാനമന്ത്രിയോ ?…അവര്‍ അനുഭവിക്കാതിരിക്കില്ല ‘-എന്നാണു നടന് കമലഹാസന് പ്രതികരിച്ചത്.