ബി.ജെ.പിയാണ് യഥാർഥ കോവിഡ് സൂപ്പർ സ്പ്രെഡർ എങ്ങനെയും വോട്ടുപിടിക്കൽ മാത്രംലക്ഷ്യംതുറന്നടിച്ച് യശ്വന്ത് സിൻഹ
ന്യൂഡൽഹി: രാജ്യത്ത് അതിവേഗം കോവിഡ് പടർത്തുന്ന ‘സൂപർ സ്പ്രെഡർ’ ആണ് ബി.ജെ.പിയെന്നതിൽ സംശയമില്ലെന്ന് മുൻ പാർട്ടി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. ഏതു മാർഗങ്ങളുപയോഗിച്ചും വോട്ടുപിടിക്കൽ മാത്രമാണ് അതിന്റെ ഏക ലക്ഷ്യം. കോവിഡ് വ്യാപനം തടയാൻ വിവേപൂർണമായ എല്ലാ നിർേദശങ്ങളും അതിനാൽ തന്നെ ബി.ജെ.പി നിരസിക്കുന്നു. എന്നിട്ടും അഞ്ചു തെരഞ്ഞെടുപ്പിലും അത് തോൽക്കുകയെന്നത് ദുരന്തമാണ് എന്നായിരുന്നു സിൻഹയുടെ ട്വീറ്റ്.
കോവിഡ് അതിവേഗം പടരുകയാണെന്നും ആവശ്യത്തിന് ഓക്സിജനും മരുന്നും പരിചരണം പോലുമില്ലാതെ ജനം ഈയാംപാറ്റകളെ പോലെ മരിച്ചൊടുങ്ങുകയാണെന്നും മോദിയെങ്കിൽ പിന്നെ അത് സാധ്യമല്ലേയെന്നും സിൻഹ മറ്റൊരു ട്വീറ്റിൽ ചോദിക്കുന്നു. ബംഗാളിൽ ബി.ജെ.പി 70 സീറ്റ് നേടുമെന്ന മമതയുടെ പ്രവചനം പോലും ശരിയല്ലെന്നും 53 സീറ്റിൽ കൂടില്ലെന്നും അടുത്ത ട്വീറ്റിൽ പരിഹസിക്കുന്നുണ്ട്.
സിൻഹയുടെ ബി.ജെ.പി കോവിഡ് ട്വീറ്റ് വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതിനകം 4,000 പേർ അത് ലൈക് ചെയ്യുകയും ചെയ്തു.
സിൻഹയുടെ ട്വീറ്റിനു താഴെ നിരവധി പേരാണ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് മാത്രമല്ല, ധാർമിക പിന്തുണയും അവർക്ക് നഷ്ടമാകുകയാണെന്നും ലോകം പരിഹാസത്തോടെ വീക്ഷിക്കുകയാണെന്നുമായിരുന്നു ഒരു ട്വീറ്റ്. എന്നാൽ, കടുത്ത ഭാഷയിൽ സിൻഹയെ വിമർശിക്കുന്നവരുമുണ്ട്.യശ്വന്ത് സിൻഹ; എങ്ങനെയും വോട്ടുപിടിക്കൽ മാത്രം