കാഞ്ഞങ്ങാട്ടെ വിശ്വഭവൻ ഹോട്ടൽ ഉടമ പനി ബാധിച്ച് മരിച്ചു;
കാഞ്ഞങ്ങാട്: രാംനഗർ റോഡിൽ പ്രവർത്തിക്കുന്ന
വിശ്വഭവൻ ഹോട്ടൽ ഉടമ കോട്ടച്ചേരി
റെയിൽപാളത്തിന് സമീപം താമസിക്കുന്ന പുതിയ പുരയിൽ വിശ്വനാഥൻ ( 52 ) അന്തരിച്ചു. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച് മംഗലാപുരം എ.ജെ.ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പരേതനായ കെ.നാരായണന്റെയും കെ.
രോഹിണിയുടെയും മകനാണ്. ഭാര്യ: രോഷ്മ .ഏക മകൻ ആദിത് നാരായണൻ (വിദ്യാർത്ഥി ബാംഗ്ലൂർ) സഹോദരങ്ങൾ : ജയശ്രീ (അതിയാമ്പൂർ) ,പത്മിനി (കിഴക്കുംകര ) ,ഗോപികൃഷ്ണൻ (വിശ്വഭവൻ ഹോട്ടൽ ) ,തങ്കമണി (കുടക്),പവിത്രൻ ,ഹരിഷ് (ഇരുവരും കപ്പൽ ജീവനക്കാർ ) ,പ്രസീത ( പാലക്കാട് ) ,സന്ദീപ് (ഗൾഫ് )