കോട്ടച്ചേരി റെയിൽവേ മേൽപാലത്തിന്റെ പണി അന്തിമ ഘട്ടത്തിലേക്ക് പാളത്തിനു മുകളിലെ ഗർഡർ സ്ഥാപിക്കുന്ന ജോലി തുടങ്ങി
കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയിൽവേ
മേൽപാലത്തിന്റെ പണി അന്തിമ ഘട്ടത്തിൽ. പാളത്തിനു മുകളിലെ ഗർഡർ സ്ഥാപിക്കുന്ന ജോലി ഇന്ന് രാവിലെ ആരംഭിച്ചു . ഇതിനായി മുന്നൂറ് ടൺ ഭാരം ഉയർത്താനുള്ള ശേഷിയുള്ള ക്രെയിൻ കൊച്ചിയിൽ നിന്ന് കിലോമിറ്ററോളം താണ്ടി സ്ഥലത്ത് എത്തിച്ചിരുന്നു . 18 ടൺ വീതമുള്ള ആറ് ഗർഡറുകളാണ് പളത്തിനുഇരു ഭാഗങ്ങളിലുമായുള്ള തൂണിനു മുകളിൽ സ്ഥാപിക്കുന്നത് . പിന്നീട് ഡക്ക്ഷീറ്റ് വിരിച്ച് അതിനു മുകളിൽ കോൺക്രിറ്റു ചെയ്യും. മൂന്നു മണിക്കൂറോളം റെയിൽവെ വൈദ്യുതി ഓഫ് ചെയ്തു കൊണ്ടാണ് ജോലികൾ തുടങ്ങിയത്.
ക്രെയിൻ പണിയെടുക്കുന്നിടത്ത് 150 ലോഡ് മണ്ണിട്ട് നികത്തി നിലം ബലപ്പെടുത്തി ചതുപ്പിൽ താഴാതിരിക്കാനാണിതെന്നു കരാറുകാരൻ സി.എക്സ് വർഗിസ് പറഞ്ഞു. ഗാർഡർ ഉയർന്നത് കാണാൻ പരിസരത്ത് നിരവധി ആളുകൾ എത്തിയിരുന്നു.
റെയിൽവെ ഡെപ്യൂട്ടി എഞ്ചിനിയർ സോമസുന്ദരൻ ജയശങ്കർ, അസിസ്റ്റന്റ് എഞ്ചിനിയർ അബ്ദുൾ അസീസ്, ഡിവിഷൻ സിനിയർ സെക്ഷൻ എഞ്ചിനിയർ (ബ്രിഡ്ജ് ) പ്രഭിത്ത് ജയപ്രസാദ്, സിനിയർ സെക്ഷൻ എഞ്ചിനിയർ (വർക്സ്) എൻ.സി.മനോഹരൻ,സൈറ്റ് എഞ്ചിനിയർ അഭീപ് രാവണേശ്വരം എന്നിവരുടെ മേൽനോട്ടത്തിലാണ് ഗർഡർ സ്ഥാപിക്കുന്ന ജോലി തുടങ്ങിയത്.
മേൽപ്പാലം ആക്ഷൻ കമ്മിറ്റി കൺവീനർ എ.ഹമീദ് ഹാജി ,ജോയിന്റ് കൺവീനർ സുറൂർ മൊയ്തു ഹാജി, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലാം എന്നിവരും സംബന്ധിച്ചു. മേൽപ്പാലത്തിന്റെ 90 ശതമാനം ജോലികൾ പൂർത്തിയായിട്ടുണ്ട്. ഓണത്തിന് മുമ്പ് പാലം തുറന്നുകൊടുക്കുമെന്ന് പ്രതിക്ഷിക്കുന്നു.