പിരിവ് നല്‍കിയില്ല; വീടിന്റെ തറ പൊളിച്ച് കൊടി നാട്ടി ഡിവൈഎഫ്ഐ:പരാതിയുമായി സ്ഥലമുടമ
പോലീസിൽ
കാഞ്ഞങ്ങാട് :തെരഞ്ഞെടുപ്പ് പിരിവ് നല്കാന് വൈകിയതിന്റെ വൈരാഗ്യത്തില്‍ നിര്‍മ്മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊടി നാട്ടി. കാഞ്ഞങ്ങാട് ഇട്ടമ്മല്‍ ചാലിയാന്‍നായിലെ വിഎം റാസിഖിന്റെ വീടിന്റെ തറയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊളിച്ചതായി പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആരോ എത്തി കൊടി നീക്കം ചെയ്യുകയായിരുന്നു.
റാസിഖിന്റെ വീട്ടില്‍ എത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാമെന്ന് റാസിഖ് ഇവര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു എന്ന് പറയുന്നു. എന്നാല്‍ പണം നല്കാന് വൈകിയതോടെയാണ് പ്രവര്‍ത്തകര്‍ പ്രകോപിതര്‍ ആതും തറ പൊളിച്ച് കൊടി നാട്ടിയതും.
എന്നാല്‍ ഫണ്ട് നല്‍കാത്തത് മൂലമല്ല പകരം വയലില്‍ വീട് നിര്‍മ്മിക്കുന്നതിനെതിരെ പഞ്ചായത്തില്‍ പരാതി കിട്ടിയിരുന്നെന്നും ഇക്കാര്യം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയായിരുന്നു എന്നുമാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ സബീഷ് പറയുന്നത്. എന്നാല്‍ തറ പൊളിച്ച് കൊടി നാട്ടിയതിനെ പാര്‍ട്ടി അംഗീകരിക്കുന്നില്ല എന്നും സബീഷ് പറഞ്ഞു.
പഞ്ചായത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് വീടുപണി തുടങ്ങിയതെന്നാണ് റാസിഖ് പറയുന്നത്. വില്ലേജ് ഓഫീസര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിന്റെ പകര്‍പ്പ് ഉള്‍പ്പടെയാണ് താന്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നതെന്നും റാസിഖ് വ്യക്തമാക്കി.