കോവിഡ് രണ്ടാംതരംഗം നവജാതശിശുക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭീഷണി:ശിശുരോഗ വിദഗ്ധര്‍
ന്യൂഡല്‍ഹി:കോവിഡ് രണ്ടാംതരംഗം നവജാതശിശുക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭീഷണിയെന്ന് ശിശുരോഗ വിദഗ്ധര്‍.ഒന്നുമുതല്‍ അഞ്ചു വയസ്സുവരെ പ്രായക്കാര്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ധീരേന്‍ ഗുപ്ത പറഞ്ഞു.
രണ്ടാംതരംഗത്തില്‍ താരതമ്യേന കൂടുതല്‍ കുഞ്ഞുങ്ങള്‍ രോഗബാധിതരാകുന്നെന്ന് എല്‍എന്‍ജെപി ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ ഡോ. റിതു സക്സേന പറഞ്ഞു. ‘ജനിച്ച് ദിവസങ്ങള്‍മാത്രമായ കുഞ്ഞിനും രോഗം വന്നിട്ടുണ്ട്’ അവര്‍ പറഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍ കോവിഡ് രോഗിയായ അമ്മയ്ക്ക് ജനിച്ച 15 ദിവസംമാത്രം പ്രായമുള്ള കുഞ്ഞ് കോവിഡിന് ഇരയായത് വാര്‍ത്തയായിരുന്നു.
അതിനാല്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്നും കുട്ടികളെ അനാവശ്യമായി പൊതുയിടങ്ങളില്‍ കൊണ്ടുപോകരുതെന്നും ശിശുരോഗ വിദഗ്ധര്‍ പറയുന്നു.