ബസുകളില്‍ നിന്ന് യാത്ര ചെയ്യരുതെന്ന് സര്‍ക്കാര്‍ നിര്‍ബന്ധംപിടിച്ചാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വെക്കും മുന്നറിയിപ്പുമായി ബസുടമകള്‍
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ബസുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അപ്രായോഗികമാണെന്ന് ബസുടമകള്‍. നിന്ന് യാത്ര ചെയ്യരുതെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വെക്കുമെന്നും ബസുടമകള്‍ പറഞ്ഞു
കോവിഡിന്റെ രണ്ടാം തരംഗം കണക്കിലെടുത്ത് ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം അപ്രായോഗികമാണെന്നും, യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷങ്ങള്‍ക്ക് ഈ തീരുമാനം വഴിവെക്കുമെന്നും ബസുടമകള്‍ പറയുന്നു. നിന്ന് യാത്ര ചെയ്യാന്‍ പാടില്ലെന്ന നിര്‍ദേശം അടിച്ചേല്‍പ്പിച്ചാല്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്നും ബസുടമകള്‍ പറയുന്നു.
കോവിഡ് ബാധിച്ചവര്‍ ബസില്‍ നിന്നു യാത്ര ചെയ്താല്‍ തുമ്മുകയോ, ചുമക്കുകയോ ചെയ്തല് രോഗവ്യാപനം വര്‍ധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തല്‍. ബസില്‍ ഉള്‍പ്പടെ വരും ദിവസങ്ങളില്‍ പൊലീസ് പരിശോധന നടത്തിയേക്കും.