മംഗളൂരു: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ 15 ഇറാന് സ്വദേശികളെ തീര രക്ഷാസേന മംഗളൂരുവില്‍ പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. കഴിഞ്ഞ ദിവസം രണ്ട് ബോട്ടുകളിലായാണ് ഇറാന് സ്വദേശികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയത്. തീര സംരക്ഷണസേന കടലില്‍ കപ്പല്‍ മാര്‍ഗ്ഗം പട്രോളിംഗ് നടത്തുന്നതിനിടെയാണ് രണ്ട് ബോട്ടുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചു വരുന്നതായി കണ്ടെത്തിയത്. ബോട്ടുകളിലുണ്ടായിരുന്ന ഇറാന് സ്വദേശികളെ സേന കസ്റ്റഡിയിലെടുത്തെങ്കിലും ഒരു ബോട്ട് മാത്രമേ കരയ്ക്കെത്തിക്കാന്‍ കഴിഞ്ഞുള്ളൂ.മറ്റൊരു ബോട്ട് യന്ത്രതകരാറുകാരണം കടലില്‍ കുടുങ്ങിയിരിക്കുകയാണ്. ഇറാന് സ്വദേശികളായ മത്സ്യതൊഴിലാളികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം.