ജോണ്‍ ബ്രിട്ടാസ്: പയ്യന്നൂര്‍ കോളേജില്‍നിന്നുള്ള മൂന്നാമത്തെ പാര്‍ലമെന്റംഗം
പയ്യന്നൂര്‍ : ജോണ്‍ ബ്രിട്ടാസ് രാജ്യസഭയിലേക്കെത്തുന്നതോടെ പയ്യന്നൂര്‍ കോളേജില്‍നിന്നുള്ള മൂന്നാമത്തെ പാര്ലമെന്റേറിയനാവും അദ്ദേഹം. കോണ്‍ഗ്രസില്‍നിന്നുള്ള കെ.സി. വേണുഗോപാല്‍ ലോക്സഭയിലേക്കും പിന്നീട് രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍നിന്നുതന്നെയുള്ള എം.കെ. രാഘവന് ലോക്സഭാംഗമായി. ഇവര്‍ക്ക് ശേഷമാണ് എല്‍.ഡി.എഫ്. പ്രതിനിധിയായി ജോണ്‍ ബ്രിട്ടാസ് പാര്ലമെന്റിലേക്കെത്തുക. പഠനത്തോടൊപ്പം വിദ്യാര്‍ഥിരാഷ്ട്രീയത്തിലും മികവുതെളിയിച്ചവരാണ് മൂവരും.
2009-ല്‍ ആലപ്പുഴയില്‍നിന്നുമാണ് കെ.സി. വേണുഗോപാല്‍ ലോക്സഭയിലെത്തിയത്. നിലവില്‍ രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹം. 1980 മുതല്‍ 1987 വരെയാണ് പയ്യന്നൂര്‍ കോളേജില്‍ വിദ്യാര്‍ഥിയായിരുന്നത്. പ്രീഡിഗ്രി, ബിരുദം, ബിരുദാനന്തരബിരുദം എന്നിവ വേണുഗോപാല്‍ പൂര്‍ത്തിയാക്കിയത് പയ്യന്നൂര്‍ കോളേജില്‍നിന്നാണ്. പഠനകാലത്ത് തുടര്‍ച്ചയായി നാലുവര്‍ഷം യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറും പയ്യന്നൂര്‍ കോളേജ് കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റുമായിരുന്നു കെ.സി. വേണുഗോപാല്‍.
2009 മുതല്‍ തന്നെയാണ് എം.കെ. രാഘവന് ലോക്സഭയിലെത്തിയത്. മൂന്നുതവണ എം.പി.യായ എം.കെ. രാഘവന് നിലവില്‍ കോഴിക്കോട്ടുനിന്നുള്ള ലോക്സഭാംഗമാണ്. 1969-71 പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്ന എം.കെ. രാഘവന് പഠനകാലത്ത് കെ.എസ്.യു. ജില്ലാ സെക്രട്ടറിയായിരുന്നു.
1984 മുതല്‍ 1987 വരെയാണ് ജോണ്‍ ബ്രിട്ടാസ് പയ്യന്നൂര്‍ കോളേജില്‍ വിദ്യാര്‍ഥിയായിരുന്നത്. സര് സയ്യിദ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷം പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയത് പയ്യന്നൂര്‍ കോളേജിലായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്കുകാരനായാണ് ജോണ്‍ ബ്രിട്ടാസ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറുമായിരുന്നു അദ്ദേഹം.