കോട്ടിക്കുളത്തെ കടവരാന്തയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.പോസ്റ്റ്മോർട്ടം ഇന്ന്
ഉദുമ: കോട്ടിക്കുളത്തെ കടവരാന്തയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചയാളെ തിരിച്ചറിയാനായില്ല. വ്യാഴാഴ്ച പുലർച്ചെയാണ് കോട്ടിക്കുളത്തെ കടവരാന്തയിൽ മധ്യവയസ്ക്കനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ കോട്ടിക്കുളം പള്ളിയിൽ പ്രാർഥനയ്ക്ക് പോകുന്നവരാണ് ശവശരീരം കണ്ടെത്തിയത്.
നെഞ്ചിലും തലയിലും മുറിവേ റ്റ നിലയിലുള്ള മൃതദേഹം കർണാടക സ്വദേശിയുടേതാണെന്ന് പോലീസ് ഉറപ്പിച്ചു പരിസരത്തെ കടയുടെ സി.സി.ടി.വി.യിൽനിന്ന് ശേഖരിച്ച ദൃശ്യങ്ങളിൽ പതിഞ്ഞ മറ്റൊരു കർണാടക സ്വദേശിയെ
ബേക്കൽ പോലീസ് നിരീക്ഷണ
ത്തിലാക്കി. ഇയാളും മരിച്ചയാ ളും സംഭവദിവസം കാസർകോ ട്ടുനിന്ന് കോട്ടിക്കുളത്തേക്ക് ഒരേ ബസിൽ ഒരുമിച്ചാണ് വന്നതെ ന്ന് പോലീസ് കണ്ടെത്തിയതാ യി ബേക്കൽ ഡിവൈ.എസ്.പി. കെ.എം. ബിജു പറഞ്ഞു.
ഇവർ സഞ്ചരിച്ച കെ.എസ്. ആർ.ടി.സി. ബസിന്റെ കണ്ടക്ട റും ഇവരെ തിരിച്ചറിഞ്ഞു. നിരീ ക്ഷണത്തിലുള്ളയാളും മരിച്ചയാ ളും പരിചയക്കാരോ ബന്ധുക്ക ളോ ആണോ എന്നതും അന്വേഷിക്കുന്നുണ്ടെന്ന് ഡി.വൈ.എസ്.പി. പറഞ്ഞു. മംഗളൂരുവിൽനിന്ന് 300 കി
ലോമീറ്ററിലധികം ദൂരെയുള്ള
സ്ഥലവാസിയാണ് നിരീക്ഷണ ത്തിലുള്ള ആൾ ആ നാട്ടിലേക്കും അന്വേഷണം നീട്ടി.
അതേസമയം മരിച്ചയാൾ കോവിഡ് പരിശോധനയിൽ നെഗറ്റീവായി. ഇതോടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കുമെന്ന് പോലീസ് അറി യിച്ചു.
നിലവിൽ അസ്വഭാവികമര ണത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള കേസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം വകുപ്പുകളിൽ മാറ്റം വരുത്തി തുടർ നടപടികളിലേ നീങ്ങുമെന്ന് ഡി.വൈ എസ് പി.പത്തു .