മംഗളൂരു ബോട്ടപകടം 3 മൃതദേഹങ്ങള്‍ കൂടി കിട്ടി
കാസർകോട്: മംഗളൂരു ബോട്ടപകടം 3 മൃതദേഹം കൂടി കിട്ടി ഇതോടെ മരിച്ചവരുടെ എണ്ണം ആറായി ഇനി ആറു പേരെ കൂടി കണ്ടെത്താനുണ്ട് ഇവർക്കായി തീര സംരക്ഷണ സേനയും കോസ്റ്റൽ പോലിസും മത്സ്യ തൊഴിലാളികളും തിരച്ചിൽ തുടരുന്നു
ഞായറാഴ്ച കോഴിക്കോട് ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിനായി പോയ റബ്ബ എന്ന ബോട്ടാണ് മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബോട്ടിൽ ചരക്ക് കപ്പൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിവരം.
ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടിൽ ആകെ 14 തൊഴിലാളികളാണുണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ തമിഴ്നാട് കുളച്ചൽ സ്വദേശികളും മറ്റുള്ളവർ പശ്ചിമ ബംഗാൾ സ്വദേശികളുമാണ്. കാണാതായ തൊഴിലാളികൾക്കായി കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലിസ് ഉൾപ്പെടെയുള്ളവർ കടലിൽ തിരച്ചിൽ തുടരുകയാണ്.