ഇടിമിന്നലേറ്റ് മാലോംപുഞ്ചയില്പശു ചത്തു.ശക്തമായ കാറ്റിലും മഴയിലും പ്രദേശത്ത് വ്യാപക കൃഷിനാശം
വെള്ളരിക്കുണ്ട് :വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഉണ്ടായ വേനൽ മഴയ്ക്ക് ഇടെ ഇടിമിന്നലേറ്റ് മാലോംപുഞ്ചയിൽ ഗർഭണിയായ പശു ചത്തു.
ക്ഷീരകർഷകനായ വലിയ പുഞ്ചയിലെ മുതുകാട്ടിൽ ജോർജ് ജോസഫിന്റെ പശു വാണ് ചത്തത്..
തൊഴുത്തിൽ മറ്റു പശുക്കൾകൊ പ്പം ഉണ്ടായിരുന്ന എട്ട്മാസം ഗർഭണി യായ പശു വായിരുന്നു ഇടിമിന്നലിൽ തൊഴുത്തിൽ ചത്ത് വീണത്. തൊഴുത്തിലെ മറ്റ് പശു കൾക്ക് പരിക്ക് ഒന്നും സംഭവിച്ചിട്ടില്ല..
ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ട ക്കയം. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയ കാല എന്നിവർ സ്ഥലം സന്ദർശിച്ചു..
ശക്ത മായ കാറ്റും മഴയും ആയിരുന്നു വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ഈ പ്രദേശങ്ങളിൽ ഉണ്ടായത്.കാറ്റിൽ റബ്ബർ മരം പൊട്ടി വീണ്
ചീർക്കയം പുങ്ങം ചാൽ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ചുള്ളി ചർച്ചിന് സമീപത്തെ വെള്ള വള്ളി ലൂക്കോസിന്റെ ഒന്നര വയസുള്ള പശു കിടാവും ഇടിമിന്നലേറ്റ് ചത്തു.. തൊഴു ത്തിനോട് ചേർന്ന ബയോഗ്യാസ് പ്ലാന്റ്റും ഇടിമിന്നലിൽ തകർന്നു.. കനത്ത നാശ നഷ്ടമാണ് ഈ പ്രദേശത്തും വേനൽ മഴയിൽ ഉണ്ടായത്…