രണ്ടര കിലോ സ്വര്‍ണ്ണവുമായി നെടുമ്പാശേരിയില്‍ എയര്‍ ഹോസ്റ്റസ് പിടിയില്‍
കൊച്ചി:സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടു. ദുബൈയില്‍ നിന്നെത്തിയ സ്പൈസ്ജെറ്റ് വിമാനത്തിലെ എയര്‍ ഹോസ്റ്റസാണ് പിടിയിലായത്. രണ്ടര കിലോ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി വസ്ത്രത്തിനുള്ളിലൊളിപ്പിക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ഡി.ആര്.ഐയാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരുന്നു.