മന്‍സൂര്‍ അനുജനെപ്പോലെയെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടു;പിന്നാലെ കോടതിയില്‍കീഴടങ്ങി പ്രതി സുഹൈല്‍
കണ്ണൂര്‍: കൂത്തുപറമ്പ് സ്വദേശിയും ലീഗ് പ്രവര്‍ത്തകനുമായ മന്‍സൂറിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയായ ഡിവൈഎഫ്ഐ നേതാവ് സുഹൈല്‍ കോടതിയില്‍ കീഴടങ്ങി. നിയമ വ്യവവസ്ഥയ്ക്ക് മുന്നില്‍ കീഴടങ്ങുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടശേഷമാണ് കീഴടങ്ങിയത്. മന്‍സൂര്‍ കൊലപാതകക്കേസില്‍ പങ്കില്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും സുഹൈല്‍ അവകാശപ്പെടുന്നു.
വോട്ടെടുപ്പ് ദിവസം ആക്രമണം സൂചിപ്പിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത് വികാര പ്രകടനം മാത്രമാണ്. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും സുഹൈല്‍ പറയുന്നു. സുഹൈലിനെ കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലപ്പെട്ട മന്‍സൂറുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് താന്‍ അതിനാല്‍ തന്നെ തനിക്ക് മന്‍സൂറിനെ കൊല്ലാന്‍ സാധിക്കില്ലെന്നും സുഹൈല്‍ ഫേസ്ബുക്കില്‍ കുറിയ്ക്കുന്നു. തലശ്ശേരി കോടതിയിലാണ് സുഹൈല്‍ കീഴടങ്ങിയത്. കേസിലെ അഞ്ചാം പ്രതിയാണ് സുഹൈല്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൊല്ലാന്‍ മാത്രം ഞാന്‍ ക്രൂരനാണെന്ന് നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ?
മന്‍സൂര്‍ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നിങ്ങള്‍ക്കറിയില്ലേ ?
അവന്റെ ഉപ്പ മുസ്തഫ്ക്ക എനിക്ക് പാര്‍ട്ടി അനുഭാവി എന്നതിലുപരി എന്റെ ഉപ്പയ്ക്ക് തുല്യമായിരുന്നില്ലേ ?
പാര്‍ട്ടിയേക്കാള്‍ വലിയ സംഘടന ബന്ധം മന്‍സൂറും മുസ്തഫ്ക്കയുമായി എനിക്കില്ലേ ?
കാന്തപുരം ഉസ്താദ് നേതൃത്വം കൊടുക്കുന്ന സുന്നീ സംഘടനയുടെ വക്താവ് കൂടിയായ എനിക്ക് ഇങ്ങനെ ഒരു കടും കൈ ചെയ്യാനോ അതിന് കൂട്ട് നില്‍ക്കാനോ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നോ ?
മന്സൂറിനോട് രാഷ്ട്രീയ വിരോധം ഉണ്ടാവാന്‍ അവന് ഇപ്പോള്‍ ലീഗുകാരന് ആവണ്ടേ ?
കഴിഞ്ഞ നഗരസഭ തെരഞ്ഞടുപ്പ് മുതല്‍ സുന്നീ സംഘടനയെ അതിരറ്റ് സ്നേഹിക്കുന്ന മന്‍സൂര്‍ മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തേക്കാള്‍ അവന്റെ ഉപ്പയെ പോലെ മാറി ചിന്തിച്ചതിന്ന് തെളിവുകള്‍ എന്റെ പക്കലുണ്ട് !
അങ്ങനെ ഉള്ള മന്‍സൂറിനെ ഇല്ലായ്മ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
വൈകുന്നേരങ്ങളില്‍ ഒന്നിച്ച് ഏറെ സന്തോഷത്തോടെ കളിക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ ഏറെ സംസാരിക്കാറുണ്ട്. അതിലേറെയും ഞങ്ങള്‍ സംസാരിച്ചത് രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബന്ധങ്ങളെയും ടടഎ ഇനേയും ട്യ െഇനേയും കുറിച്ചായിരുന്നു.
എന്റെ അനിയനോടൊപ്പം ഉള്ളതാണെങ്കില്‍ പോലും അവനും എന്റെ അനിയനല്ലായിരുന്നോ?
അവന്റെ ജ്യേഷ്ഠന്മാര് മുനീബും മുബീനും എനിക്ക് എത്രത്തോളം വേണ്ടപ്പെട്ടവരാണ് !
എന്റെ പല സംഘടന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആരുമറിയാതെ അകമഴിഞ്ഞ് സഹായിക്കുന്നവരായിരുന്നു മുസ്തഫ്ക്കയും മക്കളും !