സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാവുമെന്ന് സിപിഎം ; 80-100 സീറ്റുകള്‍ നേടും
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണ സാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.
എല്‍ഡിഎഫിന് 80-100 സീറ്റുകള്‍ ലഭിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ 15-20 സീറ്റുകള്‍ അധികമായി ലഭിക്കും. ശക്തമായ മത്സരം നടന്ന പല മണ്ഡലങ്ങളിലും ഫലം ഇടതിനൊപ്പം നില്‍ക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
യുഡിഎഫിലേക്ക് ബിജെപി വോട്ടുകള്‍ പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പലയിടത്തും ബിജെപി നിശ്ചലമായെന്നും വിലയിരുത്തലുണ്ടായി.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂര്‍ണ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍.
അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്lതെന്നും എന്നാല്‍ ഇത് യുഡിഎഫിന് അഭികാരത്തില് വരാന്‍ കഴിയുന്ന രീതിയില്‍ നേട്ടം ഉണ്ടാക്കിയില്ലെന്നും വിലയിരുത്തലുണ്ടായി.