കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച്കോഴിക്കോട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് സ്വദേശികളും സി.പി.ഐ.എം അംഗങ്ങളുമായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്.
പന്തീരങ്കാവില്‍ വെച്ചാണ് അലനെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമം (യു.എ.പി.എ) ചുമത്തിയിട്ടുണ്ട്. നിയമ വിദ്യാര്‍ഥിയാണ് അലന്. അലന്റെ ചെറുവണ്ണൂരിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.
അതേസമയം പോലീസ് നടപടി ഭരണകൂട ഭീകരതയാണെന്ന് അലന്റെ പിതാവ് ശുഹൈബ്പറഞ്ഞു.സി.പി.ഐ.എം അംഗമാണ് അലന് എന്നും ശുഹൈബ് പറഞ്ഞു.
തന്റെ മകന് മാവോയിസ്റ്റ് സംഘടനയുമായി ബന്ധമില്ലെന്നും ഒരു നോട്ടീസ് കൈയിലുണ്ടെന്ന പേരിലാണ് പൊലീസ് അവനെ അറസ്റ്റ് ചെയ്തതെന്നും അലന്റെ അമ്മ സബിത ശുഹൈബ് പറഞ്ഞു.‘എന്റെ മകന് മാവോയിസ്റ്റ് സംഘടനയുമായി ബന്ധമില്ല. ഒരു നോട്ടീസ് കൈയിലുണ്ടെന്ന പേരിലാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ഇന്നലെ വൈകീട്ട് വീട്ടിലെത്തി തിരച്ചില്‍ നടത്തിയിരുന്നു.
. വൈകുന്നേരം ആറ് മണിക്കാണ് അറസ്റ്റ് ചെയ്തത്. ഞങ്ങളുടെ അടുത്ത് വന്നത് പുലര്‍ച്ചെ നാല് മണിക്കാണ്’- സബിത പറഞ്ഞു.കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ എല്‍.എല്‍.ബിയ്ക്ക് പഠിക്കുകയാണ് അലന്. സി.പി..എം മീഞ്ചന്ത ബൈപ്പാസ് ബ്രാഞ്ച് അംഗമാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകനുമാണ്.