നാടക-സിനിമാ പ്രവര്ത്തകന് വേണു മാങ്ങാട് അന്തരിച്ചു
ഉദുമ: സിനിമ, നാടക പ്രവര്ത്തകന് വേണു മാങ്ങാട് (48) നിര്യാതനായി. സിനിമയിലും നിരവധി അമേച്വര്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന പി സുകുമാരി (വനിത സംരക്ഷണ ഓഫീസ്, കാസര്‍കോട്)യാണ് ഭാര്യ.
ചെറിയ മാങ്ങാട്ടെ പരേതനായ ചേവരി കുമാരന് നായരുടെയും മേലത്ത് ലക്ഷ്മിയമ്മയുടെയും (സിപിഐ എം മാങ്ങാട് ഒന്ന് ബ്രാഞ്ചംഗം) മകനാണ്. സഹോദരങ്ങള്‍: ഗീതകുട്ടി (കൊട്ടോടി), ശശികുമാര്‍ (മാങ്ങാട്), സുമകുട്ടി (പെരുമ്പള).