പിണറായി വിജയന് ഒരു ‘കോവിഡിയറ്റ്’; ട്വീറ്റുമായി കേന്ദ്രമന്ത്രി വി.മുരളീധരന്
ന്യൂഡല്‍ഹി: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു ‘കോവിഡിയറ്റ്’ ആണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിവരിക്കാന്‍ മറ്റൊരു വാക്കില്ലെന്നും വി.മുരളീധരന് ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ, ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. കാരണവര്‍ക്ക് എവിടെയും ആകാമോ എന്നായിരുന്നു മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ചോദ്യം. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ പോലും മര്യാദ കാണിച്ചില്ലെന്നും വി. മുരളീധരന് കുറ്റപ്പെടുത്തിയിരുന്നു.