കുടജാദ്രി സന്ദർശകർക്ക് ചിരപരിചിതയായ സുശീലമ്മ നിര്യാതയായി.
കൊല്ലൂർ (കർണാടക) : കുടജാദ്രി സന്ദർശകർക്ക് ചിരപരിചിതയായ സുശീലമ്മ (82) നിര്യാതയായി. നവരാത്രി ക്കാലത്ത് കുടജാദ്രിയിലെത്തുന്നവർക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കി കാത്തിരിക്കുന്ന മലയാളികളുടെ സുശീല അക്ക ഏവരുടെയും മനസിൽ സ്ഥാനം പിടിച്ചിരുന്നു.നിട്ടൂർ ചിം കോട് തറവാടു വീട്ടിലായിരുന്നു അന്ത്യം. ഭർത്താവ്: പരേതനായ രാമ ജേ ഗി . മക്കൾ: നാഗേഷ് ( പൂജാരി, കുടജാദ്രി മൂകാംബിക ആരൂഡ സ്ഥാനം ), നാഗരത്ന, നാഗേന്ദ്രൻ . മരുമക്കൾ: ജയന്തി, സീതാരാമ ( സാഗര ), അഞ്ജലി .