ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി :നടന് ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. രോ?ഗലക്ഷണങ്ങളൊന്നുമില്ലെന്നും നിലവില്‍ ഐസൊലേഷനില്‍ ആണെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
‘ഞാന്‍ കോവിഡ് പോസറ്റീവ് ആയി. നിലവില്‍ ഐസൊലേഷനില്‍ ആണ്. പ്രകടമായ ലക്ഷണങ്ങളൊന്നുമില്ല ഞാന്‍ സുഖമായി തന്നെ ഇരിക്കുന്നു. കുറച്ച് ദിവസത്തേക്ക് ക്വാറന്റീന് ദിനങ്ങളാണ്. തിരിച്ചുവരാനും എല്ലാവരെയും രസിപ്പിക്കാനും കുറച്ച് ദിനങ്ങള്‍ കൂടി കാത്തിരിക്കണം, എല്ലാവരും സുരക്ഷിതരായിക്കുക’. ടൊവിനോ കുറിച്ചു.
നവാ?ഗതനായ രോഹിത് വിഎസ് സംവിധാനം ചെയ്ത കളയാണ് ടൊവിനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. മിന്നല്‍ മുരളി, കാണെക്കാണെ, നാരദന്, തള്ളുമല എന്നീ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.