കോട്ടിക്കുളത്ത് കടവരാന്തയില്‍ അന്യസംസ്ഥാന തൊഴിലാളിയെദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബേക്കൽ:കോട്ടിക്കുളം പള്ളിക്ക് മുന്‍വശത്തെ കടവരാന്തയില്‍ അന്യ സംസ്ഥാന തൊഴിലാളിയെ കടവരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. ശരീരത്തില്‍ മുറിവുകള്‍ ഉണ്ട്. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.